|    Jan 21 Sat, 2017 4:24 pm
FLASH NEWS

കുളത്തൂപ്പുഴയില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

Published : 5th August 2016 | Posted By: SMR

കുളത്തൂപ്പുഴ: പെരുവഴിക്കാല ആദിവാസികോളനിയിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞു. 20 വയസ്സ് പ്രായമുള്ള പിടിയാനയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ചരിഞ്ഞത്. വൈദ്യുതഘാതമേറ്റ ആന കുന്നിനുതാഴെയുള്ള കൃഷിയിടത്തില്‍ ചരിയുകയായിരുന്നു.രാത്രിയില്‍ കൂട്ടമായെത്തിയ കാട്ടാന വിളകള്‍ നശിപ്പിച്ചശേഷം വയലിലെ കൃഷി നശിപ്പിക്കാനായി വയലിലേക്ക് ഇറങ്ങവേ മുകളിലൂടെ കടന്നുപോയ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തെന്‍മല റേഞ്ചിലെ കല്ലുവരമ്പ് ബീറ്റിലെ പെരുവഴിക്കാല ആദിവസി മേഖലയിലെ കൊച്ചുരാമചന്ദ്രന്റെ പുരയിടത്തിലാണ് ആനയുടെ ജഡം കിടന്നത്. വളരെ ദിവസങ്ങളായി ഇവിടെ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചുവരികയായിരുന്നു.
തെന്മല റേഞ്ച് ഓഫിസര്‍ സി കെ സുധീര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോന്നി വെറ്റനറി ഡോക്ടര്‍  ജയകുമാറിന്റെ നേതൃത്വത്തില്‍ ആനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം വിവിധ കഷണങ്ങളാക്കി ആനക്കുഴി എന്ന വനമേഖലയിലെത്തിച്ച് നാട്ടുകാരും ഫോറസ്റ്റ് വാച്ചറന്‍മാരുംചേര്‍ന്ന് കത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക