|    Jun 26 Mon, 2017 4:05 pm
FLASH NEWS

കുളത്തൂപ്പുഴയിലെ സ്വകാര്യബസുകള്‍ക്ക് വിദ്യാര്‍ഥികളോട് അവഗണനയെന്ന് പരാതി

Published : 2nd December 2016 | Posted By: SMR

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളോട് ജീവനക്കാര്‍ അവഗണിക്കുന്നതായി പരാതി. ബസില്‍ കയറാനെത്തുന്ന കുട്ടികളെ മറ്റ് യാത്രക്കാര്‍ കയറി തീരുന്നതുവരെ പുറത്തു നിറുത്തിയാണ് ഇവരുടെ അവഗണന.അഞ്ചല്‍, കുളത്തൂപ്പുഴ, മടത്തറ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് കുട്ടികളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് പരാതി ഉയരുന്നത്. സ്‌കൂളുകളില്‍ നിന്നും നിയമാനുസരണം അനുവദിച്ച് കിട്ടിയ കണ്‍സന്‍ഷന്‍ കാര്‍ഡുമായി എത്തിയാലും ബസ് പുറപ്പെടുന്ന സമയവും കാത്ത് റോഡരുകില്‍ വെയിലും മഴയുമേറ്റ് നില്‍ക്കാനാണ് കുട്ടികളുടെ വിധി.കുട്ടികള്‍ ബസുകളിലെ ഇരിപ്പിടം കൈക്കലാക്കി കലക്ഷന്‍ കുറക്കുന്നെന്ന കാരണം പറഞ്ഞാണ് ജീവനക്കാര്‍ ഇവരെ അകറ്റി നിറുത്തുന്നത്.സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ചെറിയ കഌസുകളില്‍ പഠിക്കുന്നവരടക്കമാണ് ബസില്‍ യാത്രക്കാര്‍ കയറതീരുന്നതുവരെ പാതയോരത്ത് കാത്ത് നില്‍ക്കുന്നത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ സ്‌റ്റോപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരേ നിരവധി തവണ കുളത്തൂപ്പുഴ പൊലിസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക