|    Jan 17 Tue, 2017 6:29 am
FLASH NEWS

കുളച്ചല്‍ വിടാതെ പ്രധാനമന്ത്രി;വിഴിഞ്ഞത്തിന് മുന്‍ഗണന നല്‍കും

Published : 29th July 2016 | Posted By: mi.ptk

pm-modi-main

ന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയതില്‍ ആശങ്കയറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനു മുമ്പില്‍ നിലപാടുറപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി.കുളച്ചല്‍, വിഴിഞ്ഞം തുറമുഖങ്ങള്‍ രാഷ്ട്രത്തിന്റെ വികസനത്തിന് അനിവാര്യമാണ്. ഈ രണ്ട് തുറമുഖങ്ങളുടെ വരവ് ചരക്ക് നീക്കം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യം നിര്‍മ്മാണം തുടങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റേതായതിനാല്‍ പ്രഥമ പരിഗണന വിഴിഞ്ഞത്തിനായിരിക്കുമെന്നും മുഖ്യമന്ത്രിയ്ക്ക് മോദി ഉറപ്പ് നല്‍കി. അതേസമയം കുളച്ചല്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തടുത്തായി രണ്ട് തുറമുഖങ്ങള്‍ വരുന്നതിലെ ആശങ്കയറിയിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.കുളച്ചലിന് കേരളം എതിരല്ലെന്നും എന്നാല്‍ തുറമുഖങ്ങള്‍ തമ്മിലുള്ള അകലത്തില്‍ മാനദണ്ഡം വേണമെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക