|    Jan 20 Fri, 2017 1:01 am
FLASH NEWS

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രാനുമതി നല്‍കിയത് വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍: വിഎസ്

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. കുളച്ചല്‍ തുറമുഖം വിഴിഞ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
വിഴിഞ്ഞത്തുനിന്ന് 45 കിലോമീറ്റര്‍ മാത്രം അകലെ വീണ്ടുമൊരു അന്താരാഷ്ട്ര ട്രാന്‍ഷിപ്‌മെന്റ് തുറമുഖം സ്ഥാപിക്കാനുള്ള നീക്കം ദുരൂഹമാണ്. ഇത് രാഷ്ട്രപുരോഗതിയല്ല ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ വോട്ട് തട്ടാനുള്ള ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം മാത്രമാണ് ഇതിനു പിന്നില്‍. വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ ഉടമസ്ഥതയിലാവുന്നതോടെ ഈ മേഖലയുടെ സുരക്ഷിതത്വവും ഭീഷണി നേരിടുകയാണ്. പ്രകൃതിതന്നെ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. കുളച്ചല്‍ തുറമുഖത്തെപ്പറ്റിയുള്ള സാധ്യതാപഠനത്തില്‍ വലിയ തുറമുഖത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തിയതാണ്. എന്നിട്ടും കുളച്ചലില്‍ പദ്ധതിയുമായി പോവുന്നത് തമിഴ്‌നാട്- കേന്ദ്ര സര്‍ക്കാരുകളുടെ ചില സങ്കുചിത താല്‍പര്യങ്ങളുടെ ഭാഗമായാണ്. ഫലത്തില്‍ ഇത് കേരളത്തിന് ഏറെ ദ്രോഹകരമായി മാറുമെന്ന കാര്യത്തിലും തര്‍ക്കമില്ല. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക