|    May 29 Mon, 2017 8:51 pm
FLASH NEWS

കുളച്ചല്‍ തുറമുഖം: തമിഴ്‌നാടുമായി ഏറ്റുമുട്ടലിനില്ല – മന്ത്രി കടന്നപ്പള്ളി

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ആരോഗ്യപരമായ നിലയില്‍ പദ്ധതിക്കെതിരായ കേരളത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും. പദ്ധതിയില്‍ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണുന്നതില്‍ തീരുമാനമായില്ല. അതേസമയം, വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.
കുളച്ചല്‍ തുറമുഖ പദ്ധതി വിഴിഞ്ഞത്തിന് ഭീഷണിയാവുമെന്ന കാര്യം കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു വിളിച്ചുചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തിന്റെ പ്രധാന അജണ്ട കുളച്ചല്‍/വിഴിഞ്ഞം വിഷയമാണ്. വിഴിഞ്ഞം പദ്ധതി മേഖലയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മാത്രം അകലെ പുതിയ പദ്ധതി വരുന്നത് ഇരു തുറമുഖങ്ങള്‍ക്കും ഗുണം ചെയ്യില്ല. എന്നാല്‍, തമിഴ്‌നാടുമായി എട്ടുമുട്ടലില്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കലാണ് കേരളത്തിന്റെ നിലപാട് എന്നും മന്ത്രി വിശദീകരിച്ചു. കുളച്ചല്‍ തുറമുഖ പദ്ധതി യുക്തിരഹിതവും അശാസ്ത്രീയവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കുളച്ചല്‍ തുറമുഖം സംബന്ധിച്ചു പ്രതിപക്ഷ എംഎല്‍എ എം വിന്‍സെന്റ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day