|    Jan 17 Tue, 2017 10:51 pm
FLASH NEWS

കുളച്ചല്‍ കേന്ദ്രത്തിന്റെ പദ്ധതി; വിഴിഞ്ഞം കേരളത്തിന്റേത്: മന്ത്രി

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചല്‍ തുറമുഖമാണ് കേന്ദ്രപദ്ധതിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്കു വേണ്ട. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അവരാണ് ഇപ്പോള്‍ വിഴിഞ്ഞത്തിനായി സംസാരിക്കുന്നത്. എന്നാല്‍, വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും കേന്ദ്രസര്‍ക്കാരിന് ഒരേ നിലപാടാണ്. കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണ്. വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മല്‍സരം നടക്കും.
രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ചെന്നൈയിലും എന്നൂരിലും തുറമുഖങ്ങളുണ്ട്. അതുപോലെ മുംബൈയിലും 30 കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങളുണ്ട്. ഇനിയും തുറമുഖങ്ങള്‍ രാജ്യത്ത് വേണ്ടതുണ്ട്. തെക്കേ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇനിയും തുറമുഖങ്ങള്‍ ഏറെ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാകുമാരി എംപിയായ പൊന്‍ രാധാകൃഷ്ണന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കുളച്ചല്‍ തുറമുഖം. തമിഴ്‌നാട്ടില്‍നിന്നുള്ള ഏക ബിജെപി എംപിയായ പൊന്‍ രാധാകൃഷ്ണന്റെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കേന്ദ്രം കുളച്ചല്‍ പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക