|    Sep 23 Sat, 2017 4:37 pm
FLASH NEWS
Home   >  Kerala   >  

കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതി;വിന്‍സെന്റ്

Published : 15th July 2016 | Posted By: mi.ptk

kulachalതിരുവനന്തപുരം: കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. കുളച്ചലിന് അനുമതി നല്‍കിയതിലൂടെ വിഴിഞ്ഞത്തിന് കൊലക്കയര്‍ ഒരുക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് പ്രതിപക്ഷം നബ്മിഷനില്‍ ആരോപിച്ചു. കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതിയാണെന്നും ഈ വിഷയത്തില്‍ കേരളസര്‍ക്കാര്‍ സര്‍വകക്ഷിയോഗോം വിളിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഡല്‍ഹിയില്‍ പോകണമെന്നും പ്രതിപക്ഷത്തിന് വേണ്ടി സബ്മിഷന്‍ അവതരിപ്പിച്ച എം വിന്‍സന്റ് പറഞ്ഞു.
സബ്മിഷന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും കുളച്ചല്‍ തുറമുഖത്തിനുള്ള നീക്കം യുക്തി രഹിതമാണെന്ന് പറഞ്ഞു. പൊതു ജനങ്ങളുടെ നികുതിപ്പണം യുക്തിരഹിതമായി ഉപയോഗിക്കുന്നതിനുള്ള തെളിവാണ് കുളച്ചല്‍ പദ്ധതിയെന്നും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക