|    Oct 16 Tue, 2018 12:38 am
FLASH NEWS

കുളങ്ങരമല പട്ടികവര്‍ഗ കോളനിയില്‍ നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

Published : 11th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കുളങ്ങരമല പട്ടികവര്‍ഗ കോളനിയില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നിയമ ബോധവല്‍ക്കരണ സെമിനാറും കോളനി നിവാസികളുടെ പരാതി സ്വീകരിക്കലും നടത്തി. ആദിവാസി വികസന ഫണ്ട് ഉപയോഗിച്ച് പണിത വീടുകള്‍ക്കു പഞ്ചായത്തില്‍ നിന്ന് വീട്ടുകരം ഒഴിവാക്കുക, പട്ടികവര്‍ഗ കോളനികളിലെ കുടുംബങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുക, കുളങ്ങരമല പട്ടികവര്‍ഗ കോളനിക്കു മാത്രമായി ഒരു റേഷന്‍കട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ ഹരജി കോളനി നിവാസികള്‍ അദാലത്ത് കോടതിക്കു നല്‍കുകയുണ്ടായി. ആകെ 29 പരാതികള്‍ അദാലത്തില്‍ ലഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ വരും ദിവസങ്ങളില്‍ നടക്കുന്ന അദാലത്തു കോടതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പരാതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അദാലത്ത് കമ്മിറ്റി ചെയര്‍മാനും കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടുമായ റോഷന്‍ തോമസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സോഫി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡര്‍ കെ ആര്‍ ഷാജി നിയമ ബോധവല്‍ക്കരണ ക്ലസെടുത്തു. സെലീനാ സെയ്ദ്, മാര്‍ട്ടിന്‍ തോമസ്, പാരാലീഗല്‍ വോളണ്ടിയര്‍മാരായ എച്ച് അബ്ദുല്‍ അസീസ്, എം ഐ ഹസന്‍, ജോസഫ്, ബിന്‍സി സുബിന്‍, ബേബി പൗലോസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss