|    Mar 27 Mon, 2017 2:00 pm
FLASH NEWS

കുളം ഒരുക്കാനും കുഴല്‍ക്കിണറിനും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായം

Published : 1st August 2016 | Posted By: SMR

പത്തനംതിട്ട: പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജനയില്‍ കുളങ്ങള്‍ ഒരുക്കാനും കിണറുകളും കുഴല്‍ക്കിണറുകളും സ്ഥാപിക്കാനും ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായം ലഭിക്കും.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ വിവിധ പദ്ധതികളുടെ അവലോകനം നടു.
15 വ്യക്തിഗത ജലസംഭരണ സംവിധാനങ്ങള്‍ ഒരുക്കു—തിന് 11.25 ലക്ഷം രൂപയും ഒരു പൊതുജലസംഭരണ സംവിധാനത്തിന് 20 ലക്ഷം രൂപയുമാണ് ധനസഹായം.
കിണര്‍, കുഴല്‍കിണര്‍ നിര്‍മാണത്തിന് 20 യൂനിറ്റിന് 5 ലക്ഷം രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. ടാങ്കുകള്‍ പുനര്‍നിര്‍മിക്കു—തിന് 35 ഗുണഭോക്താക്കള്‍ക്കായി 5.25 ലക്ഷം രൂപ ധനസഹായം ലഭിക്കും.
10 വാട്ടര്‍ ലിഫ്റ്റിങ് ഉപകരണങ്ങള്‍ക്കായി 5 ലക്ഷവും 400 ഇലക്ട്രിക്/ഡീസല്‍ വാട്ടര്‍ ലിഫ്റ്റിങ് ഉപകരണങ്ങള്‍ക്ക് 60 ലക്ഷവും 55 ഇടത്ത് മണ്ണിന്റെ ഈര്‍പ്പസംരക്ഷണ സംവിധാനമൊരുക്കു—തിന് 2.20 ലക്ഷം രൂപയുടെ ധനസഹായവുമാണ് പദ്ധതിയിലുള്ളത്.  താല്‍പര്യമുള്ളവര്‍ കൃഷി ഭവനുകളുമായി ബന്ധപ്പെടണം.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആനി സാമുവല്‍, വി.എഫ്.പി.സി.കെ ഡെപ്യുട്ടി മാനേജര്‍ ജൂലിയ മാത്യു, എ.പി ജയന്‍, എലിസബത്ത് ഫിലിപ്പോസ്, എം.കെ അമ്പി, റിന്‍സി കെ.ഏബ്രഹാം പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക