|    Jul 16 Mon, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുല്‍ഭൂഷനെ നല്‍കിയാല്‍ ഭീകരനെ തരാമെന്ന വാഗ്ദാനം ലഭിച്ചെന്ന്

Published : 29th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്:  പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട്  മറ്റൊരു രാജ്യത്തെ സുരക്ഷാ ഉപദേഷ്ടാവ് തന്നെ സമീപിച്ചിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഖാജ മുഹമ്മദ് ആസിഫ്. ജാദവിന് പകരമായി 2014ല്‍ പെഷവാര്‍ സ്‌കൂളില്‍ ആക്രമണം നടത്തിയ ഭീകരനെ വിട്ടുനല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സുരക്ഷാ ഉപദേഷ്ടാവിന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമണം നടത്തിയ ഭീകരന്‍ ഇപ്പോള്‍ അഫ്ഗാന്റെ പിടിയിലാണ്.  പാകിസ്താനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. എന്നാല്‍, പാകിസ്താന്റെ ആരോപണത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss