|    Feb 19 Mon, 2018 11:17 am
FLASH NEWS
Home   >  News now   >  

കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു

Published : 25th December 2017 | Posted By: Jesla

ഇസ്ലാമാബാദ് : ചാരപ്രവര്‍ത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നേവല്‍ ഓഫിസര്‍ കുല്‍ഭൂഷണ്‍ ജാദവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു.
ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങിനൊപ്പമെത്തിയാണ് ജാദവിന്റെ ഭാര്യ ചേതന്‍കുലു അമ്മ അവന്തിയും ജാദവിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. തടവിലായശേഷം ആദ്യമായാണ് ഇവര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അവസരം അനുവദിക്കുന്നത്.
കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇവരുടെ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പ്രദേശത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ വിന്യസിക്കുകയും ചെയ്തിരുന്നു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss