|    Jul 22 Sat, 2017 4:22 pm
FLASH NEWS
Home   >  National   >  

കുല്‍ഭൂഷണ്‍ ജാദവിന്റെ ജാമ്യ ഹരജി റദ്ദാക്കി

Published : 16th July 2017 | Posted By: shins

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനികമേധാവി തള്ളി. പാക് സൈനിക കോടതി ദയാഹര്‍ജി തള്ളിയതോടെ കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് സേനാമേധാവിക്ക് ഹര്‍ജി നല്‍കിയത്. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തിനാണ് പാക് സൈനികകോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ഹേഗിലെ രാജ്യാന്തരകോടതി വധശിക്ഷ നടപ്പാക്കുന്നത് നേരത്തേ തടഞ്ഞിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇന്ത്യക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെതിരേ പാകിസ്താന്‍ ഉന്നയിക്കുന്ന ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക