|    Feb 20 Tue, 2018 3:25 pm
FLASH NEWS
Home   >  National   >  

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ച പാകിസ്താനെ നാല് കഷ്ണമാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published : 27th December 2017 | Posted By: mi.ptk

മുംബൈ: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ച പാകിസ്താനെതിരെ യുദ്ധം ചെയ്ത് നാല് കഷ്ണമാക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും പാകിസ്താനില്‍ നേരിടേണ്ടിവന്നത് മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപതി വസ്ത്രാക്ഷേപത്തിന് സമാനമായ അപമാനമാണെന്നും ഇത് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാകിസ്താനെതിരെ യുദ്ധം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും അതിനുള്ള ഗൗരവകരമായ നീക്കങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പെട്ടന്ന് യുദ്ധം തുടങ്ങണമെന്ന് താന്‍ പറിയില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍, ബിജെപിക്കും പലപ്പോഴും ഈ അഭിപ്രായമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അഴിച്ചുവയ്പിച്ചുവെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്താന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദേശിച്ചുവെന്നും രവീഷ് കുമാര്‍ ആരോപിച്ചു. ഇവരുടെ ചെരിപ്പുകള്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച വളരെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss