|    Jul 21 Sat, 2018 12:05 am
FLASH NEWS
Home   >  Sports  >  Cricket  >  

കുല്‍ദീപ് യാദവിന് ഹാട്രിക്ക്; നേട്ടം 26 വര്‍ഷത്തിന് ശേഷം

Published : 21st September 2017 | Posted By: ev sports

കൊല്‍ക്കത്ത: ആസ്‌ത്രേലിയക്കെതിരെ ചരിത്ര നേട്ടം കുറിച്ച് കുല്‍ദീപ് യാദവ്. 26 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി  ഹാട്രിക് നേടുന്ന താരമെന്ന നേട്ടമാണ് ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ കുല്‍ദീപ് സ്വന്തമാക്കിയത്. 33ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് ഓവറിലെ രണ്ടാം പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യുവേഡിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. തൊട്ടടുത്ത പന്തില്‍ ആഷ്ടണ്‍ അഗറിനെ എല്‍ബിയില്‍ കുരുക്കിയ കുല്‍ദീപ് നാലാം പന്തില്‍ പാറ്റ് കുമ്മിന്‍സിനെ ധോണിയുടെ കൈകളിലെത്തിച്ച് ഹാട്രിക്ക് തികയ്ക്കുകായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് കുല്‍ദീപ്.
1991ല്‍ ശ്രീലങ്കയ്‌ക്കെതിരെ കപില്‍ ദേവ് ഹാട്രിക്ക് നേടിയതിന് ശേഷം ഇതാദ്യമായാണ് ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ ഹാട്രിക്ക് കണ്ടെത്തുന്നത്. 1987ലെ ലോകകപ്പില്‍ ചേതന്‍ ശര്‍മയും ഹാട്രിക്ക് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചേതന്റെ ഹാട്രിക് നേട്ടം.
അതേ സമയം ഇന്ത്യക്ക് വേണ്ടി 300ാം ഏകദിനം കളിച്ച ധോണിക്ക് ബാറ്റിങില്‍ താളം കണ്ടെത്താനായില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മികവാവര്‍ത്തിച്ച ധോണി ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സ്റ്റംപിങിലൂടെ പുറത്താക്കി.
31ാം സെഞ്ച്വറി പ്രതീക്ഷിച്ച വിരാട് കോഹ്‌ലിക്ക് (92) അര്‍ധ സെഞ്ച്വറിയോടെ മടങ്ങേണ്ടി വന്നു. ഇത് ആറാം തവണയാണ് കോഹ്‌ലി 90 നും 100 നും ഇടയില്‍ പുറത്താവുന്നത്. സെഞ്ച്വറി നേട്ടത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss