|    Sep 23 Sun, 2018 11:24 pm
FLASH NEWS

കുലയിടം-കൊരട്ടിച്ചാല്‍ സമഗ്ര വികസന പദ്ധതി യാഥാര്‍ഥ്യമാവുന്നു

Published : 15th January 2017 | Posted By: fsq

 

ചാലക്കുടി: കുലയിടം-കൊരട്ടിച്ചാല്‍ സമഗ്ര വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ നിര്‍മാണോത്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4ന് കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. കാടുകുറ്റി-അന്നമനട പ്ചായത്തുകലില്‍ ഉള്‍പ്പെടുന്ന കുലയിടം, വെസ്റ്റ് കൊരട്ടി, ചെറുവാളൂര്‍ പാടശേഖരങ്ങളിലായി മുന്നൂറോളം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും ആയിരത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് പരോക്ഷമായും പ്രയോജനമാകുന്ന കുലയിടം-കൊരട്ടിച്ചാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വാകും. രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചിലവിലാണ് നിര്‍മാണം. കൊരട്ടിച്ചാലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ നാല്‍പത് വര്‍ഷക്കാലമായി പ്രദേശത്ത് നെല്‍കൃഷി ഇറക്കാനാകാത്ത അവസ്ഥയായിരുന്നു. ജലസേചനത്തിനും ഡ്രെയിനേജിനും ഉപകരിച്ചിരുന്ന ഈ ചാല്‍ വര്‍ഷങ്ങളായി ചപ്പ്-ചവറുകള്‍ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 300ഏക്കറോളം പ്രദേശത്ത് നെല്‍കൃഷിയുണ്ടായിരുന്ന ഇവിടെയിപ്പോള്‍ മുപ്പത് ഏക്കറില്‍ താഴെയാണ് കൃഷിയിറക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മുഴുവന്‍ പ്രദേശത്തും കൃഷിയിറക്കാനാകും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ജൈവ അരിയായി വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss