|    Dec 10 Mon, 2018 10:25 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘കുലമഹിമ കുരുത്തക്കേടാണെന്ന് ആദ്യം പറഞ്ഞത് അപ്പന്‍ തമ്പുരാന്‍’

Published : 20th November 2018 | Posted By: kasim kzm

തൃശൂര്‍: സമത്വത്തെപ്പറ്റിയും സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും ഉയര്‍ന്ന കാഴ്ചപ്പാട് പുലര്‍ത്തിയ അപ്പന്‍ തമ്പുരാന്‍ കുലമഹിമ എന്നു പറയുന്നത് കുരുത്തക്കേടു മാത്രമാണെന്ന് ജീവിതത്തിലുടനീളം പറഞ്ഞിരുന്നതായി ഡോ. എസ് കെ വസന്തന്‍. സഹധര്‍മചാരിണി എന്ന പദവിയാണ് തമ്പുരാന്‍ ഭാര്യക്ക് നല്‍കിയിരുന്നത്. കേരള സാഹിത്യ അക്കാദമി, വിമല കോളജില്‍ സംഘടിപ്പിച്ച അപ്പന്‍ തമ്പുരാന്റെ 77ാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്പൂതിരിമാരുടെ സ്വത്ത് സംരക്ഷിക്കുക എന്ന യാഥാസ്ഥിതിക താല്‍പര്യത്തോടെ തുടങ്ങിയ യോഗക്ഷേമസഭയെ നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യത്തില്‍ എത്തിച്ചതിനു പിന്നില്‍ അപ്പന്‍ തമ്പുരാന്റെ പുരോഗമന കാഴ്ചപ്പാടു കൂടി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രി ന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേബി ള്‍ അധ്യക്ഷത വഹിച്ചു. സ്മാരക പ്രഭാഷണം എം എം സചീന്ദ്രന്‍ നിര്‍വഹിച്ചു. ഡോ. എം ഹേമമാലിനി, അക്ഷയ എസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss