|    Aug 18 Fri, 2017 4:56 am
FLASH NEWS

കുലച്ച ഏത്തവാഴകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

Published : 14th June 2017 | Posted By: fsq

 

കുമരകം: രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. യുവ കര്‍ഷകര്‍ക്ക് നഷ്ടമായത് കുലച്ച 50ഓളം ഏത്തവാഴകള്‍. കടുത്ത വേനിലിലും തളരാതെ വെള്ളം കോരി നനച്ച് സംരക്ഷിച്ച ഏത്തവാഴകളാണ് വെട്ടി നശിപ്പിച്ചത്. പത്ത് പടല കായ്കള്‍ ഓരോ വാഴകുലയിലുമുണ്ടായിരുന്നു. കാറ്റിലും മഴയിലും ഓടിയാതിരിക്കാന്‍ മുളം കാലുകള്‍ നാട്ടികെട്ടിയാണ് ഇവ സംരക്ഷിക്കുന്നത്. കുമരകം സാവിത്രി കവലയ്ക്കു സമീപം കൊല്ലംപറമ്പില്‍ ബിനോയിയുടെ വിളവെടുക്കാറായ വാഴത്തോട്ടത്തില്‍ ഇന്നലെ രാത്രിയാണ് സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. കൃഷിഭൂമി പാട്ടത്തിനെടുത്ത് വാഴ, ചേന, ചേമ്പ്, ഇഞ്ചി, കപ്പ എന്നിവ കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. സംഭവം സംബന്ധിച്ച് കുമരകം പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക