|    Apr 25 Tue, 2017 6:20 am
FLASH NEWS

കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പൊതുശ്മശാന നിര്‍മാണം െൈവകുന്നു

Published : 15th November 2016 | Posted By: SMR

തിരുവല്ല: കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പൊതുശ്്മശാനം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകുന്നു. കരഭൂമിയില്‍ നിന്ന് അരക്കിലോമീറ്ററോളം അകലെ പാടശേഖരത്തിനു നടുവില്‍ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്താണു പൊതുശ്മശാനം പൂര്‍ത്തീകരണമില്ലാതെ കിടക്കുന്നത്. സ്ഥലം കാടുകയറിയ നിലയില്‍. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുവേണ്ടി തൈമറവുംകര കുന്നത്തുമണ്ണില്‍ ആരംഭം കുറിച്ച ശ്മശാനമാണു പുനരുദ്ധാരണമില്ലാതെ കാടുകയറി സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയത്. നാല് ജിഐ പൈപ്പ് സ്ഥാപിച്ചു തകര ഷീറ്റ് ഇട്ടതു മാത്രമാണ് 20 വര്‍ഷത്തോളമായി നടന്നതെന്നും ആരോപണമുണ്ട്. കുറ്റൂരിലെ അഞ്ചു മുതല്‍ ഒമ്പതു വരെ വാര്‍ഡുകളിലെ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കായി ഒമ്പതാം വാര്‍ഡില്‍ തുടങ്ങിയ പെ!ാതുശ്മശാനത്തിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ കിടക്കുന്നത്. സെല്ലിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം ഇനിയും ബാക്കിയുണ്ട്. ശ്മശാനത്തിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുറ്റൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ്, വൈസ് പ്രസിഡന്റ് ചെറിയാന്‍ സി തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നേരത്തേ 25 ലക്ഷത്തോളം രൂപ ഇതിനായി അനുവദിച്ചെങ്കിലും നിര്‍മാണം നടന്നില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day