|    Jun 25 Sun, 2017 9:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കുറ്റുക്കാരന്‍ – എക്‌സ് എല്‍ആര്‍ഐ ധാരണാ പത്രം ഒപ്പിട്ടു

Published : 26th October 2016 | Posted By: SMR

കൊച്ചി: രാജ്യത്തെ പ്രശസ്ത ബിസിനസ് സ്‌കൂളായ ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കൊച്ചിയിലെ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണാപത്രം ഒപ്പിട്ടു. ഓട്ടോമൊബീല്‍ ഡീലര്‍ഷിപ്പ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമി(പിജിസിപി)നാണ് ധാരണ. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
കോഴ്‌സുകള്‍ ഓണ്‍ലൈനായാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ എക്‌സ്എല്‍ആര്‍ഐയും കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി നല്‍കും. ജംഷഡ്പൂരില്‍ രണ്ടാഴ്ചത്തെ ട്രെയ്‌നിങ് നിര്‍ബന്ധമാണ്. ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്നതോടൊപ്പം എക്‌സ്എല്‍ആര്‍ഐയുടെ ഈ പ്രോഗ്രാം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് ഡയറക്ടര്‍ തോമസ് സ്റ്റീഫന്‍ പറഞ്ഞു.
നിലവില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എന്‍എസ്ഡിസിക്കു കീഴിലുള്ള ഓട്ടോമൊബീല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ഓട്ടോമോട്ടീവ് കോഴ്‌സുകളും കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ അംഗീകാരമുള്ള ഓട്ടോമൊബീല്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ കോഴ്‌സുകളും ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ വിവിധ യുജി,പിജിതുടങ്ങി നിരവധി കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക