|    Jan 18 Wed, 2017 12:51 am
FLASH NEWS

കുറ്റിയാട്ടൂരിലും എളയാവൂരിലും തെരുവുനായകളുടെ വിളയാട്ടം

Published : 1st August 2016 | Posted By: SMR

കണ്ണൂര്‍: മയ്യിലിനു സമീപം കുറ്റിയാട്ടൂരിലും നഗരത്തില്‍ എളയാവൂരിലും തെരുവുനായ്ക്കളുടെ വിളയാട്ടം.ഏഴു വയസ്സുകാരി ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. കൂറ്റിയാട്ടൂരിലെ ഏഴുവയസ്സുകാരിയായ മാളവിക, മുഹമ്മദ് കുഞ്ഞി ഷാദുലി, സാജിത, അനീഷ് എന്നിവരും എളയാവൂരിലെ പി കെ മോഹനനുമാണ് നായയുടെ കടിയേറ്റത്.
മാളവികയുടെ കണ്‍പോളയ്ക്കും മറ്റുള്ളവരുടെ മുഖത്തും കൈക്കുമെല്ലാമാണ് കടിയേറ്റത്. ഇന്നലെ രാവിലെ കുറ്റിയാട്ടൂര്‍ കുറുങ്ങോട്ട് മൂല, കുഞ്ഞിവൈദ്യര്‍ പീടിക, പാവന്നൂര്‍മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ഇവര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് എളയാവൂരിലെ മോഹനനെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി മയ്യില്‍ മേഖലയില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
എളയാവൂരിലും മയ്യില്‍ മേഖലയിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലാണ് തെരുവുനായകള്‍കൂടുതലായുള്ളത്. കോഴിക്കടകളിലേതുള്‍പ്പെടെയുള്ള അറവുമാലിന്യങ്ങളും വിവാഹസല്‍ക്കാരങ്ങളിലെ അവശിഷ്ടങ്ങളും തള്ളുന്നിടത്താണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തുന്നത്. ഇക്കാര്യം അറിയിച്ച് നിരവധി തവണ പഞ്ചായത്ത്, കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. ജില്ലയില്‍ കക്കാട്, പുഴാതി, മട്ടന്നൂര്‍ മേഖലകളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക