|    Aug 22 Wed, 2018 9:57 am
FLASH NEWS

കുറ്റിയാടി സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു

Published : 29th May 2017 | Posted By: fsq

 

വടകര: കേരളത്തിലെ എല്ലാ വീടുകളും അങ്കണവാടികളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കുക എന്ന സംസ്ഥാന  സര്‍ക്കാരിന്റെ പദ്ദതിയുടെ ഭാഗമായി കുറ്റിയാടി നിയോജകമണ്ഡലവും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍  കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല നിര്‍വഹിച്ചു. ചടങ്ങില്‍ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എംഎം നഷീദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  പദ്ധതിയുടെ റിപോര്‍ട്ട് വടകര ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ പ്രമീള ഇ കെ അവതരിപ്പിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ വി   കെ അബ്ദുല്ല, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സജിത, കടമേരി ബാലകൃഷ്ണന്‍, പിഎം ഷിജിത് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബാബു കുളങ്ങരത്ത്, റസിയ വെള്ളിലാട്ട്, കൗല ഗഫൂര്‍ സികെ, കിളയമ്മല്‍ കുഞ്ഞബ്ദുല്ല, കെ സോമന്‍, സിവി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെകെ നാരായണന്‍ മാസ്റ്റര്‍, ഭരതന്‍ മാസ്റ്റര്‍, കുനിയില്‍ മോഹന്‍, അണിയോത്ത് മുകുന്ദന്‍, വടകര ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാജ്കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ കെ മുഹമ്മദ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss