|    Sep 22 Sat, 2018 6:18 pm
FLASH NEWS

കുറ്റിയാടി പുതിയ ബസ് സ്റ്റാന്റ് നിര്‍മാണം പുനരാരംഭിച്ചു

Published : 13th August 2018 | Posted By: kasim kzm

കുറ്റിയാടി: മാസങ്ങളായി മുടങ്ങി കിടന്ന കുറ്റിയാടി പുതിയ ബസ് സ്റ്റാന്റിന്റെ നിര്‍മാണം പുനരാരംഭിച്ചു. നിലവിലെ ബോളര്‍ പതിച്ച നിലം രണ്ടര മീറ്റര്‍ താഴ്ചയില്‍ കുഴിച്ചു മാറ്റിയ ശേഷം മൂന്നു പാളികളിലായി ക്വാറി വേസ്റ്റ് ഉള്‍പ്പെടെ വിവിധയിനം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉറപ്പിച്ചാണ് സ്റ്റാന്റ് നിര്‍മിക്കുന്നത്.
രണ്ടര പതിറ്റാണ്ട് മുമ്പ് വടയം രാഘവന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്താണ് സ്റ്റാന്റ് നിര്‍മാണത്തിന് തുടക്കമിട്ടത്. ഇതിനായി വടകര കുറ്റിയാടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തികള്‍ 90 സെന്റ് ഭൂമി സൗജന്യമായി നല്‍കി. ഈ സ്ഥലം സ്റ്റാന്റ് നിര്‍മ്മാണത്തിന് മതിയാവില്ലെന്ന വാദവുമായി ചിലര്‍ രംഗത്ത് വന്നതോടെ തുടര്‍ നടപടികള്‍ നിലച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന കെ പി ചന്ദ്രിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ബസ് സ്റ്റാന്റ് നിര്‍മാണത്തിന് 1 ഏക്കര്‍ 20 സെന്റ് ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും സൗജന്യമായി വാങ്ങിയെടുത്തു. അന്നത്തെ എംഎല്‍എ മത്തായി ചാക്കോയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഷെല്‍ട്ടറിന്റെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഏറെക്കാലം മുടങ്ങി കിടന്ന ബസ്റ്റാന്റ് മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഭാഗികമായി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും ചെയ്തു. ചെളിക്കുളമായ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത് ഒട്ടേറ സമരത്തിലേക്കും വിവാദത്തിലേക്കും നയിച്ചു.തുടര്‍ന്ന് സ്റ്റാന്റ്് വര്‍ഷങ്ങളോളം അടച്ചു പൂട്ടി. നിലവില്‍ സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് സ്റ്റാന്റിന് വീണ്ടും ജീവന്‍ വെച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss