|    Jan 24 Tue, 2017 4:51 pm
FLASH NEWS

കുറ്റിയാടിയില്‍ സിപിഎമ്മിന് തലവേദനയായി ഡിവൈഎഫ്‌ഐ പോസ്റ്റര്‍

Published : 8th October 2016 | Posted By: Abbasali tf

കുറ്റിയാടി: സിപിഎമ്മിന് തിരിച്ചടിയായി കുറ്റിയാടിയില്‍ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രചാരണം. ഐഎസ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം ഏതാനും യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പതിച്ച പോസ്റ്റര്‍ തിരിച്ചടിയായിരിക്കുകയാണ്. പോസ്റ്ററില്‍ ന്യൂനപക്ഷ സംഘടനകളെ ആക്ഷേപിക്കുന്നത് ആര്‍എസ്എസിനെ പോലും മറികടക്കുന്ന രീതിയിലാണ്. ഇതിനെ തുടര്‍ന്ന് സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. പോസ്റ്റര്‍ പതിച്ച നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പഴിചാരുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആര്‍എസ്എസ് ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സിപിഎം, വെറും ആരോപണങ്ങളുടെ മറവില്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് മറ്റു പാര്‍ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ക്കെതിരേയും മറ്റു ന്യൂനപക്ഷ സംഘടനകള്‍ക്കെതിരെയുമുള്ള യുദ്ധപ്രഖ്യാപനം വിവാദമായതോടെ അണികളെ നിയന്ത്രിക്കുന്നതിലും സിപിഎം വിയര്‍ക്കുകയാണ്.വിഷയം ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ വര്‍ഗീയ മനസ്സിനെതിരേ എസ്ഡിപിഐ പോസ്റ്റര്‍ പതിച്ചതോടെ പാര്‍ടി വെട്ടിലായി. പാര്‍ട്ടി അറിയാതെയാണ് വിവാദ പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമവും പരാജയപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക