|    Mar 23 Thu, 2017 7:36 pm
FLASH NEWS

കുറ്റിയാടിയില്‍ മൂന്ന് പേരെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 13th November 2015 | Posted By: G.A.G

കുറ്റിയാടി: കോഴിക്കോട് കുറ്റിയാടിയില്‍ പര്‍ദ കടയുടെ നേര്‍ക്ക് ബോംബേറും ആക്രമണവും.  മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുറ്റിയാടി വടകര റോഡില്‍ നിസാര്‍ എന്നയാളുടെ കടയുടെ നേര്‍ക്കാണ് അജ്ഞാതരുടെ ആക്രമണം.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ നിസാറിനെവെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.
സംഭവത്തില്‍ നിസാറിനെക്കൂടാതെ സമീപത്തെ ഫാന്‍സി കടയുടമ കുറ്റിയാടി അടുക്കത്ത്് കൂനേരി കുഞ്ഞബ്ദുല്ല (55), കടയിലെ ജീവനക്കാരന്‍ മഞ്ചേരി പിലാക്കച്ചാലില്‍ മുഹമ്മദ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. കുഞ്ഞബ്ദുല്ല യെയും മുഹമ്മദിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിസാറിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ഇന്ന് കുറ്റിയാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

(Visited 102 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക