|    Dec 11 Tue, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുറ്റിപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍

Published : 2nd December 2018 | Posted By: kasim kzm

കുറ്റിപ്പുറം: ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി രണ്ടു കര്‍ണാടക സ്വദേശികളെ കുറ്റിപ്പുറത്ത് പിടികൂടി. 1000 ഹൈട്രോ സഫാം ടാബ്ലറ്റുകളുമായി കര്‍ണാടക വിരാജ്‌പേട്ട കൂര്‍ഗ് സ്വദേശികളായ അസീസ് (30), ജുനൈദ് (37) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് തീവണ്ടിമാര്‍ഗം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വലയിലാക്കുകയായിരുന്നു. ക്രിസ്മസ്, പുതുവല്‍സരാഘോഷത്തിനായി റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു ലഹരിവസ്തുക്കള്‍.
കുറ്റിപ്പുറത്ത് നിന്ന് ബസ് മാര്‍ഗം മയക്കുമരുന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുവന്ന് അവിടെയുള്ള ചില ഏജന്റുമാര്‍ക്ക് കൈമാറാനായിരുന്നു തീരുമാനം. 200 മുതല്‍ 500 രൂപ വരെ വിലയ്ക്കാണ് ഒരു ഗുളിക വില്‍ക്കുന്നത്. ഇവരില്‍ നിന്ന് 1000 ഗുളികകള്‍ കണ്ടെത്തി. ഇത്രയധികം ഗുളികകളുടെ ശേഖരം കണ്ടെത്തുന്നത് കേരളത്തില്‍ ആദ്യമാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ രതീഷ്, രാജേഷ്‌കുമാര്‍, മധുസൂദനന്‍, ഡിഇഒമാരായ ഷിബു, ഹംസ, ബിനേഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss