|    Mar 28 Tue, 2017 5:45 pm
FLASH NEWS

കുറ്റിപ്പുറത്ത് മധ്യവയസ്‌കന്‍ തലയ്ക്കടിയേറ്റ് മരിച്ചു

Published : 6th July 2016 | Posted By: G.A.G

murder
കുറ്റിപ്പുറം : സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത മധ്യവയസ്‌കന്‍ തലയ്ക്കടിയേറ്റ് മരിച്ചു. പൊന്നാനി പള്ളിപ്പറമ്പില്‍ അസീസ് (55) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഇന്നലെ രാത്രി കുറ്റിപ്പുറത്തെ  ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു അസീസും സുഹൃത്തും.  അര്‍ധരാത്രിയോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തലക്ക് മുറിവേറ്റ നിലയില്‍ അസീസിനെ ലോഡ്ജ് ജീവനക്കാര്‍ മുറിയില്‍ കണ്ടെത്തുകയുമായിരുന്നു. പോലിസ് ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയലും പിന്നീട്്് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെയോടെ  മരണമടയുകയായിരുന്നു. അസീസിനൊപ്പം മുറിയിലുണ്ടായിരുന്നയാള്‍ ഒളിവിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day