|    Feb 24 Sat, 2018 6:05 am
FLASH NEWS

കുറ്റിപ്പുറത്ത് മറിഞ്ഞ ഗ്യാസ് ടാങ്കര്‍ മാറ്റാനായില്ല

Published : 11th January 2017 | Posted By: fsq

 

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയില്‍ കുറ്റിപ്പുറം വൈദ്യുതി ഓഫിസിനു സമീപം മറിഞ്ഞ ഗ്യാസ് ലോറിയും ടാങ്കും നീക്കം ചെയ്തില്ല. നാമക്കലില്‍നിന്നുള്ള ഗ്യാസ്‌കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരടങ്ങുന്ന സംഘം എത്താന്‍ വൈകുന്നതാണു ടാങ്കര്‍ മാറ്റാന്‍ വൈകുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് മംഗലാപുരത്തുനിന്നും എറണാകുളത്തേയ്ക്ക് ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. റയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍നിന്നായിരുന്നു ലോറി ഇരുപതടി താഴ്ചയുള്ള വലതുവശത്തേയ്ക്കു മറിഞ്ഞത്. ലോറിയുടെ മുന്‍ഭാഗവും ക്യാബിനും റോഡോരത്തുള്ള മരങ്ങളില്‍ തടഞ്ഞ് ചരിഞ്ഞുനിന്നെങ്കിലും പുറകുവശത്ത് ടാങ്ക് ഉറപ്പിച്ചിരുന്ന ചേസീസുകളും പിന്‍ഭാഗത്തെ ചക്രങ്ങളുമുള്‍പ്പെടെ ടാങ്ക് അടക്കം ലോറിയില്‍നിന്നു വേര്‍പെട്ട് താഴോട്ടു പതിക്കുകയായിരുന്നു. ഗ്യാസ് ചോര്‍ച്ചയുണ്ടാകുമെന്ന് ഭയന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലിസ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൊന്നാനിയില്‍നിന്നും തിരൂരില്‍നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി ക്യാംപ് ചെയ്തു. ദേശീയപാത വഴിയുള്ള വാഹന ഗതാഗതം കുറ്റിപ്പുറം പോലിസ് സ്‌റ്റേഷനു സമീപവും മിനിപമ്പയിലും തടഞ്ഞിട്ട് നിയന്ത്രിച്ചു. ഇന്നലെ രാവിലെ ഐഒസിയുടെ ഉദ്യോഗസ്ഥസംഘവും വിദഗ്ധരും ടാങ്കര്‍ കയറ്റാനായി എത്തിയെങ്കിലും നിറയെ ഗ്യാസ് നിറച്ച ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഗ്യാസ് ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗ്യാസ് ചോര്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തിയാല്‍ മാത്രമേ ടാങ്ക് മാറ്റാനാവൂ. അതിനായി തമിഴ്‌നാട്ടിലെ നാമക്കില്‍നിന്നുള്ള വിദഗ്ധ സംഘത്തെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഇന്നലെ രാത്രിയോ ഇന്ന് രാവിലേയോ ഇവരുടെ സഹായത്തോടെ ടാങ്ക് മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് പോലിസ.്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss