|    Aug 21 Mon, 2017 9:32 pm
FLASH NEWS

കുറ്റിപ്പുറത്ത് ഒരു വര്‍ഷമായി കോളറ ബാധയില്ല : ആരോഗ്യ വകുപ്പ്

Published : 13th August 2017 | Posted By: fsq

 

മലപ്പുറം: കുറ്റിപ്പുറത്ത് കോളറ ബാധയുണ്ടെന്ന രൂപത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു ആരോഗ്യ വകുപ്പ്. 2016ല്‍ കോളറ റിപോര്‍ട്ട് ചെയ്തതു മുതല്‍ സര്‍ക്കാറും ആരോഗ്യ വകുപ്പും ശക്തമായ നടപടികളാണു കൈകൊണ്ടിരുന്നത്. അതിനാല്‍ തന്നെ ഈ വര്‍ഷം ആര്‍ക്കും കോളറ ബാധിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല.  ഒരു വര്‍ഷമായി കോളറ ബാക്ടീരിയയുടെ സാന്നിധ്യം കുറ്റിപ്പുറത്ത് ഉണ്ട് എന്നത് സത്യമാണ്. എന്നാല്‍ പിന്നീട് ആര്‍ക്കും കോളറ ബാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച രണ്ടു പേര്‍ക്ക് കോളറ ബാധിക്കുകയും അവര്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണു കുറ്റിപ്പുറത്തെ നാല് കിണറുകളില്‍ കോളറ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിത്. അത് വ്യാപിക്കാതിരിക്കുന്നതിനും നാട്ടുകാര്‍ക്ക് കോളറ പിടിപെടാതിരിക്കാനുമുള്ള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അവ ഗുണം ചെയ്തുവെന്നാണ് പുതിയതായി രോഗം റിപോര്‍ട്ട് ചെയ്യാത്തതില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഇപ്പോഴും കുറ്റിപ്പുറത്ത് കോളറബാധയുണ്ടെന്ന പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണ്. നാട്ടിലെ ഹോട്ടല്‍ വ്യാപാരങ്ങളെ ഇത് വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നും കുറ്റിപ്പുറത്തെത്തുന്നവര്‍ ഈ പ്രചരണങ്ങളില്‍ വഞ്ചിതരായി ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന അവസ്ഥയാണുള്ളത്. ആരോഗ്യവകുപ്പും കുറ്റിപ്പുറം പഞ്ചായത്തും ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ കക്കൂസ് മാലിന്യം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. കോളറക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്ത് ഇപ്പോഴും കോളറ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കാര്യം കോളറ ബാധയാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്.നഗരത്തിലെ ബങ്കുകളില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കുകയും കംഫര്‍ട് സ്‌റ്റേഷന്‍ സ്ഥാപിക്കുകയും ചെയ്താല്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കൂടി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ പരിശോധനാ സംഘം ആരോഗ്യവകുപ്പിനു നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അത് യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കുറ്റിപ്പുറം പഞ്ചായത്തും ബ്ലോക്കും പഞ്ചായത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക