|    Aug 24 Thu, 2017 4:52 am
FLASH NEWS

കുറ്റിപ്പാലയിലെ മദ്യഷാപ്പ് : മന്ത്രി ജലീലിനെതിരേ വ്യാപക പ്രതിഷേധം

Published : 8th August 2017 | Posted By: fsq

 

എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ ബീവറേജസ് മദ്യഷാപ്പ് തുറന്ന സംഭവത്തില്‍ മന്ത്രി ജലീലിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. മദ്യശാലയ്‌ക്കെതിരേ 15 ദിവസത്തോളം നാട്ടുകാര്‍ സമരം സംഘടിപ്പിച്ചിരുന്നു.അവസാനം മന്ത്രി കെ ടി ജലീല്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും കുറ്റിപ്പാലയില്‍ യാതൊരു കാരണവശാലും മദ്യഷാപ്പ് പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സമരസമിതി മദ്യശാല വിരുദ്ധ സമരം അവസാനിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം കോടതി ഉത്തരവുണ്ടെന്ന ന്യായം നിരത്തിയാണ് വന്‍ പോലിസ് സന്നാഹത്തോടെ ഇന്നലെ ഇവിടെ മദ്യശാല തുറന്നു വില്‍പനയാരംഭിച്ചത്. ഇക്കാര്യത്തില്‍ മന്ത്രി സമരസമതിക്കും നാട്ടുകാര്‍ക്കും നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നാണ് സമരസമിതി നേതാക്കളും നാട്ടുകാരും പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുകയും പൂട്ടിയിട്ട ഒട്ടേറെ ബാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ മദ്യശാലകള്‍ക്കെതിരേയുള്ള സമരമുഖത്തുനിന്നും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പിന്‍തിരിയുകയായിരുന്നു. അതേസമയം ജനകീയ പ്രതിഷേധം വകവയ്ക്കാതെ പ്രവര്‍ത്തനമാരംഭിച്ച മദ്യശാലയ്‌ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവാനുള്ള തീരുമാനത്തിലാണ് സമരസമിതിയും നാട്ടുകാരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക