|    Nov 25 Sat, 2017 7:29 am
FLASH NEWS

കുറ്റിപ്പാലയിലെ ബിവറേജസ് മദ്യശാലസര്‍ക്കാരും മന്ത്രിയും നാട്ടുകാരെ വഞ്ചിച്ചു: എസ് ഡിപിഐ

Published : 12th August 2017 | Posted By: fsq

 

എടപ്പാള്‍: കുറ്റിപ്പാലയില്‍ ബീവറേജസ് മദ്യശാല തുറന്നതോടെ സര്‍ക്കാരും മന്ത്രി കെ ടി ജലീലും പ്രദേശവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ രാപകല്‍ സമരം നടത്തിയിരുന്നതാണ്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് മദ്യശാല കുറ്റിപ്പാലയില്‍ സ്ഥാപിക്കില്ലെന്നു സമരസമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പെട്ടെന്ന് ഇവിടെ മദ്യശാല തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മദ്യശാല തുറന്നതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, മദ്യശാല തുറക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഈ കേസില്‍ കക്ഷി ചേര്‍ന്ന സമരസമിതി ഭാരവാഹികളെ കോടതി ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ നിന്നു ഒളിച്ചോടുന്ന മന്ത്രി ഹൈക്കോടതിയെ പഴിചാരുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ബീവറേജ് വിരുദ്ധ സമരത്തില്‍ യുഡിഎഫ് കൈക്കൊള്ളുന്ന നിലപാട് വഞ്ചനാപരമാണ.് സമരത്തിന് പാര്‍ട്ടി അണികളെ മാത്രം ഇറക്കിവിട്ട് നേതാക്കള്‍ മദ്യശാല തുറക്കുന്നതിന് അനുകൂല നിലപാടാണ് കൈക്കൊണ്ടുവരുന്നത്. ഒരു പ്രദേശത്തിന്റെ സൈ്വര്യജീവിതത്തിനു ഭീഷണിയാവുന്ന മദ്യശാല അടച്ചുപൂട്ടണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഹംസ കൊടക്കാട് അധ്യക്ഷത വഹിച്ചു. ഹൈദര്‍, ഷറഫുദ്ദീന്‍ ശുകപുരം, കെ നൗഷാദ്, കെ അലി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക