|    Oct 23 Tue, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുറ്റാരോപിതരായ പോലിസുകാരെ മാറ്റിനിര്‍ത്തണം: ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി

Published : 5th February 2018 | Posted By: kasim kzm

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡിമരണത്തില്‍ കുറ്റാരോപിതരായ പോലിസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം തുടങ്ങി. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് ഇന്നലെ മുതല്‍ സമരം പുനരാരംഭിച്ചത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. 782 ദിവസം നീണ്ട സമരം സിബിഐ അന്വേഷണം തുടങ്ങിയതോടെ കഴിഞ്ഞ ദിവസം അവസാനിപ്പിച്ച ശ്രീജിത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നു പറഞ്ഞ് ഇന്നലെ സമരം പുനരാരംഭിക്കാന്‍ ശ്രീജിത്ത് തീരുമാനിച്ചതും. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്നും ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരുവിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറെഞ്ഞന്നും ശ്രീജിത്ത് ആരോപിക്കുന്നു. സഹോദരന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്. 2014 മെയ് 19നാണ് പാറശ്ശാല പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss