|    Dec 14 Fri, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുറ്റാരോപിതനായ നിയമവിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നിയമവിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാ ന്‍ അനുമതി.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്കാണ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
കോടതിയുടെ അനുമതിയില്ലാതെ ഫലം പ്രസിദ്ധീകരിക്കരുതെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. എല്‍എല്‍ബി വിദ്യാര്‍ഥിയായ മുഹമ്മദ് റിഫ കൊല നടത്തിയവര്‍ക്ക് അഭയം നല്‍കിയെന്നാണ് പോലിസ് ആരോപിക്കുന്നത്. രണ്ടാം സെമസ്റ്ററിലെ നാലു പേപ്പറുകളുടെ സപ്ലിമെന്ററി പരീക്ഷയ്ക്കു താന്‍ ഫീസടച്ച് അപേക്ഷിച്ചെങ്കിലും പരീക്ഷ എഴുതിക്കരുതെന്നാണ് മഹാത്മാഗാന്ധി സര്‍വകലാശാല കോളജിന് നിര്‍ദേശം നല്‍കിയതെന്ന് ഹരജിക്കാരന്‍ വാദിച്ചു.
ഈ മാസം 15, 19, 26 തിയ്യതികളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കോളജിന്റെ നടപടി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കോടതി അനുമതി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss