|    Apr 23 Mon, 2018 9:18 am
Home   >  Todays Paper  >  page 9  >  

കുറ്റവിചാരണ: ദില്‍മ റൂസഫിനെ അനുകൂലിച്ച് ബ്രസീല്‍ മുന്‍ ധനമന്ത്രി

Published : 29th August 2016 | Posted By: SMR

ബ്രസീലിയ: സ്ഥാനമൊഴിഞ്ഞ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് കുറ്റവിചാരണ നേരിടേണ്ട തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്നു മുന്‍ ധനമന്ത്രി നെല്‍സണ്‍ ബാര്‍ബോസ. രാജ്യത്തെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുന്ന ഒന്നും റൂസഫ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവിചാരണയില്‍ റൂസഫിന്റെ ഭാഗം വ്യക്തമാക്കുന്നതിനുള്ള വാദംകേള്‍ക്കലിന്റെ ഭാഗമായി സെനറ്റിനു മുമ്പില്‍ ഹാജരായതായിരുന്നു മുന്‍മന്ത്രി.
ബ്രസീലിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേസിനാസ്പദമായ റൂസഫിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്നും ബാര്‍ബോസ വ്യക്തമാക്കി. ബജറ്റില്‍ ക്രമക്കേട് കാണിച്ചതായുള്ള ആരോപണങ്ങളെത്തുടര്‍ന്നാണു ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണ. കുറ്റവിചാരണാ നടപടികളുടെ ഭാഗമായാണ് ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു റൂസഫിനെ മാറ്റിനിര്‍ത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss