|    Jan 16 Mon, 2017 6:30 pm

കുറ്റവാളികള്‍ക്ക് ഉന്നതങ്ങളില്‍ പിടിപാട്; ചെരിപ്പൂരിലെ സെക്‌സ് റാക്കറ്റ്; നാട്ടുകാര്‍ ആശങ്കയില്‍

Published : 5th October 2016 | Posted By: Abbasali tf

പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെരിപ്പൂരില്‍ പെണ്‍വാണിഭം നടത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടാത്ത പോലീസ് നടപടിയില്‍ നാട്ടുകാര്‍ ആശങ്കയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കറുകപുത്തൂര്‍ ചാഴിയാട്ടിരി സ്വദേശിയായ യുവാവാണ് പെണ്‍വാണിഭത്തിന് ചുക്കാന്‍പിടിച്ചത്. തന്റെ നാട്ടുകാരിയും ഇപ്പോള്‍ ചെരിപ്പൂരിലെ ഭര്‍ത്താവിന്റെ വീട്ടിലെ താമസക്കാരിയും ഒരു കുഞ്ഞിന്റെ മാതാവുമായ മുപ്പത്തിരണ്ടുകാരിയെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അവ ഇന്റര്‍നെററില്‍ പ്രസിദ്ധീകരിക്കുമെന്ന് ദീഷണിപ്പെടുത്തിയുമാണ് പെണ്‍വാണിഭം നടത്തിയത്. പീഢനം സഹിക്കാന്‍ കഴയാതായതോടെ യുവതി വിദേശത്തുള്ള തന്റെ ഭര്‍ത്താവിനേയും സഹോദരനേയും വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നതും പോലിസില്‍ പരാതി നല്‍കിയതും.  പതിനൊന്ന് പേര്‍ പീഡിപ്പിച്ചു എന്നാണ് വീട്ടമ്മ ചാലിശ്ശേരി പോലിസില്‍ നല്‍കിയ പരാതിയിലുള്ളത്. ഊര്‍ജിതാന്വോഷണം നടത്തിയ എസ്‌ഐ രാജേഷ് മുഖ്യപ്രതിയെ പിടിക്കുകയും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ കര്‍ശനമാക്കുകയും ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ എസ്‌ഐയെ സ്ഥലം മാറ്റിയത് കുറ്റവാളികള്‍ക്ക് ഉന്നതങ്ങളിലുള്ള പിടിപാട് മൂലമാണെന്നാണ് നാട്ടുകാര്‍ ആരോപക്കുന്നത്.  ഭയരഹിതമായി ജീവിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക