|    Jan 24 Tue, 2017 12:34 am

കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണം: പോപുലര്‍ ഫ്രണ്ട്

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിതുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുകയും ജോലിയിലേര്‍പ്പെട്ട ദലിതുകള്‍ക്കു നേരെ ആക്രമണം നടത്തിയ ഹിന്ദുത്വ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷരീഫ് ആവശ്യപ്പെട്ടു. ഒരു സംഘമാളുകള്‍ മറ്റൊരു വിഭാഗത്തെ അവരുടെ തൊഴിലിന്റെയും ഭക്ഷണത്തിന്റെയും ശീലങ്ങളുടെയും പേരില്‍ പരസ്യമായി ആക്രമിക്കുകയും കൈയേറുകയും ചെയ്യുകയെന്നത് ജനാധിപത്യ സമൂഹത്തിന് ലജ്ജാകരമാണ്. പോലിസിന്റെ സാന്നിധ്യത്തിലാണ് ഈ അക്രമം നടന്നതെന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സംസ്‌കാരമുള്ള സമൂഹത്തില്‍ ഇത്തരം അക്രമങ്ങള്‍ സംഭവിച്ചുകൂടാത്തതാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി തങ്ങളെ സവര്‍ണവിഭാഗങ്ങളുടെ രാഷ്ട്രീയ ഗൂഢോദ്ദേശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണെന്ന യാഥാര്‍ഥ്യം ദലിതുകള്‍ തിരിച്ചറിയുന്നുവെന്നതു പ്രതീക്ഷ പകരുന്നതാണ്. ഹിന്ദു ഐക്യത്തെക്കുറിച്ച സംഘപരിവാരത്തിന്റെ വീമ്പുപറച്ചില്‍ ദലിതുകളെ എന്നും അടിമത്തത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമാണെന്നു തെളിയിക്കുന്നതാണ് ഈ അക്രമങ്ങള്‍.
നീതിക്കായുള്ള ദലിത് ജനസമൂഹത്തിന്റെ പോരാട്ടത്തിന് പോപുലര്‍ ഫ്രണ്ട് പിന്തുണ നല്‍കുമെന്നു ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അക്രമികളുടെ പേരില്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവികാരമിളക്കിവിടുന്നതിനായി ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന വിദ്വേഷപ്രചാരകരെ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക