|    Jun 20 Wed, 2018 7:28 am
Home   >  Todays Paper  >  Page 4  >  

കുറ്റമേറ്റത് പോലിസ് മര്‍ദനം മൂലമെന്ന് സുബീഷ്

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനുള്‍പ്പെ സംഘമാണെന്നു പോലിസിനു മൊഴി നല്‍കിയത്  മര്‍ദനം സഹിക്കാനാവാതെയാണെന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് എന്ന കുപ്പി സുബീഷ്.
മോഹനന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന സുബീഷിനെ ഈ മാസം 17നു രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അഴീക്കല്‍ ഭാഗത്തെ പോലിസ് സ്‌റ്റേഷനില്‍ തന്നെ തലകീഴായി കെിത്തൂക്കി മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചാണ് മര്‍ദിച്ചത്. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു മൂന്നാംമുറ.  അബോധാവസ്ഥയിലായ തനിക്ക് പിറ്റേന്നാണു ബോധം വീണത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം തലശ്ശേരി ഭാഗത്തെ ഏതോ കേന്ദ്രത്തിലെത്തിച്ചതായും സുബീഷിനെ കാണാനെത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് പറഞ്ഞു. വെള്ളിയാഴ്ച ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്തിലായിരുന്നു മര്‍ദ്ദനം. കാല്‍ അകത്തിവച്ച് മുകളില്‍ സ്റ്റൂള് വച്ച് അമര്‍ത്തി. ഭക്ഷണം തരാതെ ഒന്നരദിവസത്തോളം പീഡിപ്പിച്ചു. വെള്ളം ചോദിച്ചപ്പോള്‍ ഉപ്പുവെള്ളം നല്‍കി. കാലിനടിയില്‍ ഇരുമ്പുദും ലാത്തിയും വച്ച് പോലിസുകാര്‍ മാറിമാറി മര്‍ദ്ദിച്ചു. അബോധാവസ്ഥയില്‍ ഉറങ്ങിപ്പോയപ്പോള്‍ കണ്ണില്‍ ശക്തമായി വെളിച്ചമടിച്ച് മണിക്കൂറുകളോളം കാഴ്ചയില്ലാത്ത അവസ്ഥയിലാക്കി. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ അനുവദിച്ചില്ല.  ദീര്‍ഘനേരം ബോധം കെതോടെ ശനിയാഴ്ചയാണ് പീഡനങ്ങള്‍ക്ക് ശമനം വന്നത്. ശനിയാഴ്ച വൈകിാേടെയാണ് അജ്ഞാതകേന്ദ്രത്തില്‍  മൊഴി ചിത്രീകരിച്ചത്. എഴുതിത്തയ്യാറാക്കിയ നോ് ബുക്ക് തറയില്‍ വച്ചിരുന്നു. അതിലെ വാക്കുകള്‍ കാമറയ്ക്ക് മുന്നില്‍ വായിച്ചില്ലെങ്കില്‍ നിന്റെ വീുകാരെ വെറുതെ വിടില്ലെന്നും അവരെല്ലാം കസ്റ്റഡിയിലാണെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലിസ് പഠിപ്പിച്ചതെല്ലാം കാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. ഈ സമയം പിറകിലായി പ്രിന്‍സ് അബ്രഹാം നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹമാണ് തന്നെ കാരായിമാര്‍ക്ക് അനുകൂലമായി പറയിപ്പിച്ചത്. മൊഴി കൊടുത്ത ശേഷമാണ് ഭക്ഷണം സാധാരണ നിലയില്‍ നല്‍കിയത്. തുടര്‍ന്ന് രാത്രി 9.3ഓടെയാണ് തന്നെ മന്നൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ എത്തിച്ചതെന്നും സുബീഷ് പറഞ്ഞതായി ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss