|    Dec 14 Fri, 2018 7:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കുറ്റപത്രം സമര്‍പ്പിച്ചാലും എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്: സുപ്രിംകോടതി

Published : 21st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുറ്റപത്രം സമര്‍പ്പിച്ചാലും ക്രിമിനല്‍ നടപടിക്രമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 482 (ഹൈക്കോടതിയിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കാനുള്ള ഹരജി) പ്രകാരം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി.
സിആര്‍പിസി 482 പ്രകാരം നിയമവ്യവസ്ഥ ഉപയോഗിക്കാന്‍ ഹൈക്കോടതികള്‍ക്ക് സാധിക്കും. ഇത് നിയമത്തിലെ നിര്‍ണിതമായ അടിസ്ഥാന തത്ത്വമാണെന്നു ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കോടതി നടപടികളുടെ ദുരുപയോഗം തടയുന്നതില്‍ കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ഒന്നും ഈ നിയമത്തില്‍ ഇല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സിആര്‍പിസിയിലെ പ്രസ്തുത നിയമപ്രകാരം എഫ്‌ഐആര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയ നടപടിക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി പരിഗണിച്ചാണ് ബെഞ്ചിന്റെ നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss