|    Dec 16 Sat, 2017 2:48 pm
FLASH NEWS

കുറ്റക്കാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന്

Published : 4th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ഇത്രയേറെ മരണങ്ങള്‍ക്കും കൊടിയ ദുരന്തങ്ങള്‍ക്കും ഇടവരുത്തിയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ബന്ധപ്പെട്ട എല്ലാവരുടേയും പേരില്‍ നരഹത്യക്ക് കേസ്സെടുക്കണമെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടെയും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും ജെഡിയു ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വി സുരേന്ദ്രന്‍പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളം ഇതുപോലൊരു പ്രതിസന്ധി നേരിട്ടിട്ടില്ല. ഇത്രയധികം മല്‍സ്യതൊഴിലാളികള്‍ കടലില്‍ അകപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ കാണിച്ച അനാസ്ഥ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് ഇത്രയധികം ദുരന്തം കേരളം ഏറ്റെടുക്കേണ്ടി വന്നതെന്നും നിവേദനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക