|    Jan 19 Thu, 2017 7:42 am
FLASH NEWS

കുറ്റക്കാര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണം: കാംപസ് ഫ്രണ്ട്

Published : 23rd June 2016 | Posted By: SMR

കോഴിക്കോട്: ഗുല്‍ബര്‍ഗ അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍ റാഗിങിനിരയായ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിദാരുണമായ പീഡനമാണ് ഉണ്ടായിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും ടി അബ്ദുല്‍ നാസര്‍ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ കര്‍ണാടക സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി പി മുബഷിര്‍, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ സലീം, മുജീബ്, കെ പി മുഫീദ് കൂടെയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക