|    Apr 30 Sun, 2017 6:28 pm
FLASH NEWS

കുറുമ്പിക്ക് കട്ടിലും കിടക്കയുമായി ബ്ലോക്ക് മെംബറെത്തി

Published : 28th October 2016 | Posted By: SMR

കാളികാവ്: തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ, രോഗബാധയില്‍ അവശയായ കുറുമ്പിക്ക് താങ്ങായി ബ്ലോക്ക് മെംബര്‍ പൈനാട്ടില്‍ അശ്‌റഫ്. പച്ചമണ്ണില്‍ കിടന്നുറങ്ങുന്ന കുറുമ്പിയെന്ന ആദിവാസി വൃദ്ധക്ക് കിടക്കാന്‍ കട്ടിലും കിടക്കയുമായി.രോഗബാധിതയായ വൃദ്ധയെ ആശുപത്രിയിലെത്തിച്ചതും ചികില്‍സയ്ക്കു ശേഷം വീട്ടിലെത്തിക്കുന്നതിനും നേതൃത്വം നല്‍കിയത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്കുമെംബറുമായ പൈനാട്ടില്‍ അശ്‌റഫാണ്. മാളിയേക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സാന്‍ റിലീഫ് സെല്ലാണ് കട്ടിലും കിടക്കയും സംഭാവന ചെയ്തത്. പരുത്തിപ്പെറ്റയില്‍ ഒമ്പത് മേല്‍തരം വീടുകള്‍ ആദിവാസികള്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇവിടെ വെള്ളവും വൈദ്യുതിയും ഇനിയുമെത്തിയിട്ടില്ല. ഇന്‍സാന്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ ഹംസ സഖാഫി, കാളികാവ് എസ്‌ഐ പി സുരേഷ് കുമാര്‍, ഹോം കെയര്‍ വോളന്റിയര്‍ ബേനസീറ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day