|    Aug 17 Thu, 2017 5:17 am
FLASH NEWS

കുറുമാലി പുഴയിലെ മനയ്ക്കക്കടവില്‍നിന്ന് മണലൂറ്റിയ അഞ്ചംഗസംഘം പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

പുതുക്കാട്: കുറുമാലി പുഴയിലെ മനയ്ക്കക്കടവില്‍ നിന്ന് അനധികൃതമായി മണലൂറ്റിയ അഞ്ചംഗസംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്തിയ ടിപ്പര്‍ലേറിയും പോലിസ് കസ്റ്റഡിയിലെടുത്തു. ലോറി ജീവനക്കാരായ കൈനൂര്‍ ആട്ടോക്കാരന്‍ ഷാബു, ഉനിക്കാട്ട് തറവീട് പ്രേമന്‍, തൊഴിലാളികളായ മുപ്ലിയം സ്വദേശി നൊച്ചിയില്‍ ഷാജു, മനയ്ക്കകടവ് സ്വദേശികളായ ചങ്ങരംകാട്ടില്‍ രാമകൃഷ്ണന്‍, വെളുത്തേടത്ത് അശോകന്‍ എന്നിവരെയാണ് വരന്തരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചാക്കുകളിലാക്കി കടവില്‍ ഒളിപ്പിച്ചു വെച്ച മണല്‍ ടിപ്പര്‍ ലോറിയില്‍ കയറ്റി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് പിടികൂടിയത്. കാലങ്ങളായി നടക്കുന്ന മണലൂറ്റിനെ കുറിച്ച് നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുഴയില്‍ നിന്ന് ഊറ്റിയെടുക്കുന്ന മണല്‍ വന്‍ തുകയ്ക്കാണ് ഇവര്‍ വില്‍പന നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. രാത്രികാലങ്ങളില്‍ ഊറ്റിയെടുക്കുന്ന മണല്‍ പുലര്‍ച്ചെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കടവിന് സമീപത്തായി ചാക്കുകളില്‍ മണല്‍ നിറച്ചിട്ടതായും പോലിസ് കണ്ടെത്തി. വരന്തരപ്പിള്ളി അഡീഷ്ണല്‍ എസ്.ഐ. ഇ എസ് ഡെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക