|    Jan 21 Sat, 2017 7:01 pm
FLASH NEWS

കുറുന്തോട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണം: സമീപവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി

Published : 15th February 2016 | Posted By: SMR

പന്തളം: പന്തളം കുറുന്തോട്ടയം പാലം പണിയുന്നതിനു മുന്നോടിയായി പാലത്തിനു സമീപം താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നഗരസഭ നടപടി തുടങ്ങി.
17നു മുമ്പ് ഇവിടെനിന്നു ഒഴിഞ്ഞുകൊടുക്കണമെന്നു കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കാനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തിട്ടുള്ളത്.
നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളുടെ പ്രധാന കാരണമായ പാലം വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സംഘടനകളും ജനപ്രതിനിധികളും രംഗത്തു വന്നതോടെ പാലംപണിയാന്‍ പണവും അനുവദിച്ചു.
എന്നാല്‍ അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലംപണിയുടെ പ്രാരംഭനടപടി പോലും തുടങ്ങിയില്ല.
ഇപ്പോഴുള്ള പാലത്തിന്റെ സ്ഥാനത്ത് വീതിയില്‍ പാലം പണിത് ഗതാഗത തടസ്സം ഒഴിവാക്കാനാണ് നടപടി.
പാലത്തിന്റെ വീതിക്കുറവു കാരണം പന്തളം കവലയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക