|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  Page 1  >  

കുറിഞ്ഞിമലയിലെ കൈയേറ്റം: നടപടി വേണം- ഹരിത ട്രൈബ്യൂണല്‍

Published : 8th August 2017 | Posted By: fsq

 

അടിമാലി: മൂന്നാറിനു സമീപമുള്ള കുറിഞ്ഞിമലയിലെ കൈയേറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം.  നിര്‍ദിഷ്ട കുറിഞ്ഞിമല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കണം. വനേതര പ്രവര്‍ത്തനത്തിന് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി വേണമെന്നും കൈയേറ്റങ്ങള്‍ക്ക് എതിരായ ഹരജികള്‍ പരിഗണിച്ച് ട്രൈബ്യൂണല്‍  പറഞ്ഞു. ഏലമലക്കാടുകളിലെ അതിര്‍ത്തിനിര്‍ണയം നടപ്പാക്കിയോ, ഇതുസംബന്ധിച്ച് വിശദ റിപോര്‍ട്ട് നല്‍കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. അതേസമയം, മൂന്നാര്‍ മേഖലയിലെ സര്‍ക്കാര്‍ഭൂമിയില്‍ 330 അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. കൈയേറിയവരുടെ പട്ടിക ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ ഇടുക്കി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഒസി ഇല്ലാതെയും പെര്‍മിറ്റില്ലാതെയും 330 അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കലക്ടറുടെ കണ്ടെത്തല്‍. വീട് നിര്‍മിക്കാനുള്ള അനുമതി വാങ്ങിയാണ് നിരവധി പേര്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും കെട്ടിപ്പൊക്കിയിട്ടുള്ളത്. കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക