|    Jul 20 Fri, 2018 4:45 am
FLASH NEWS

കുറിച്യര്‍മല എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു

Published : 16th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ശമ്പളം സമയബന്ധിതമായി വിതരണം ചെയ്യണമെന്ന ആവശ്യവുമായി ഐക്യ ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കുറിച്യര്‍മല എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ട്രേഡ് യൂനിയന്‍-എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഡെപ്യൂട്ടി ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കിയത്. തൊഴിലാളികളുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നു വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ശമ്പളം എല്ലാമാസവും പത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന ധാരണ മാനേജ്‌മെന്റ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പ്രശ്‌നപരിഹാരത്തിനു ബുധനാഴ്ച നടത്തിയ ചര്‍ച്ച അലസിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഇന്നലെ രാവിലെ 10 മുതല്‍ ഒരു മണിക്കൂര്‍ പൊഴുതനയില്‍ റോഡ് ഉപരോധിച്ചിരുന്നു. ഉച്ചകഴിഞ്ഞ് ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പൊഴുതന അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി ഗഗാറിന്‍, ടി ഹംസ, എം എം ജോസ്, കെ പി സെയ്ത്, മുരളി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss