|    Mar 18 Sun, 2018 5:43 am
FLASH NEWS

കുറിച്ചിയില്‍ നിരവധിപേര്‍ക്ക് വൈദ്യുതി പ്രതിസന്ധിയെന്ന് ആക്ഷേപം

Published : 8th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ 40000 പേര്‍ വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്നതായും വികസന സമിതി യോഗത്തില്‍ വകുപ്പു തലവന്മാര്‍ പങ്കെടുക്കാത്തത് അനുവദിക്കാനാവില്ലെന്നും റവന്യൂ ടവറില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ആക്ഷേപം. പഞ്ചായത്തു മുന്‍ പ്രസിഡന്റ് കെ ഡി സുഗതനാണ് ആക്ഷേപം ഉന്നയിച്ചത്. സന്ധ്യയാവുന്നതോടെ മെഴുതിരിവെട്ടത്തിനു സമാനമായ നിലയിലാണു വൈദ്യുതി വോള്‍ട്ടേജെന്നും ഇതിനാല്‍ പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസി കനാലില്‍ വീണ്ടും മാലിന്യം നിറഞ്ഞതായും ഇതിനു അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും യോഗത്തല്‍ ആവശ്യമുയര്‍ന്നു. തുരുമലയില്‍ പൈപ്പുപൊട്ടി അപകടം പതിവായിരിക്കുന്നു. പിഡബ്ല്യുഡിയും വാട്ടര്‍ അതോറിറ്റിയും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഉല്‍സവ സീസണ്‍ കഴിയുന്നതോടെ നഗരത്തില്‍ സീബ്രാലൈനുകള്‍ പുനസ്ഥാപിക്കും. നഗരത്തിലെമ്പാടുമുള്ള തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. പാലാത്രച്ചിറയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റി പാടത്ത് മണ്ണടിക്കുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ പോലിസ് കൂടുതല്‍ സജ്ജമാവണം. വാര്യസമാജം ഹാളിനോടു ചേര്‍ന്നുള്ള പെട്ടിക്കച്ചവടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നു എംഎല്‍എ വകുപ്പ് അധികാരികളോടും ആവശ്യപ്പെട്ടു. പണികള്‍ പൂര്‍ത്തിയായിട്ടും പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കാത്തതിലും അംഗങ്ങള്‍ അതൃപ്തി അറിയിച്ചു.  സി എഫ് തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യൂ മണമേല്‍, വിവിധ കക്ഷിനേതാക്കളായ രാജു ആന്റണി, മാത്തുക്കുട്ടി പ്ലാത്താനം, ബിജോയി പ്ലാത്താനം, പി കെ സുശീലന്‍, നഹാസ് സുലൈമാന്‍, കെ ഡി സുഗതന്‍, കെ ടി തോമസ്, സന്ധ്യാ മനോജ്,സാബുരാജ്, വിവിധ വകുപ്പു തലവന്മാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss