|    Mar 23 Thu, 2017 1:50 pm
FLASH NEWS

കുറത്തി ശില്‍പം തകര്‍ത്തത് പൈതൃകത്തെ വെറുക്കുന്നവര്‍: ബാലചന്ദ്രന്‍ വടക്കേടത്ത്

Published : 14th October 2016 | Posted By: Abbasali tf

തൃശൂര്‍: കവികളെയും നമ്മുടെ പൈതൃകത്തേയും അഗാധമായി വെറുക്കുന്നവര്‍ക്ക് മാത്രമേ കടമ്മനിട്ടയുടെ കുറത്തി ശില്‍പ്പം നശിപ്പിക്കാനാവൂ എന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.  ഒരു ശില്‍പം സ്തൂലമല്ല, അത് ദേശത്തിന്റെയും ജീവിതത്തിന്റെയും ആഴമാണ്. നടുവിലാല്‍ പരിസരത്ത് സ്ഥാപിച്ച സ്തൂപം ആര് സ്ഥാപിച്ചതായാലും അത് തകര്‍ക്കാന്‍ പാടില്ലാത്തതാണ്. ഏത് രാഷ്ട്രീയത്തിനോടും അതിന്റെ ആശയങ്ങളോടും സാംസ്‌കാരിക സംഘടനകളോടും വിയോജിക്കാം. ആ സാംസ്‌കാരിക സംഘടനകള്‍ സ്ഥാപിക്കുന്ന മൂല്യരൂപങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍, ഒരു ദേശത്തിന്റെയും പൈതൃകത്തിന്റെയും മനസാണ് തകര്‍ക്കപ്പെടുന്നതെന്ന് തകര്‍ത്തവര്‍ മനസിലാക്കണം. കടമ്മനിട്ട മലയാളത്തിന്റെ കവിയാണ്. അടിമച്ചമര്‍ക്കപ്പെട്ട കറുത്തവരുടെ പ്രതിരൂപമാണ് കുറത്തി. ഒരു കാലഘട്ടത്തില്‍ അധികാരത്തിനെതിരെ മലയാളിയെ കലഹിക്കാന്‍ പ്രേരിപ്പിച്ച കവിതയുമാണത്. ആ കവിതയില്‍ നിന്നു ജനിച്ച ശില്‍പത്തെ തകര്‍ക്കാന്‍ മനസാക്ഷിയുള്ളവര്‍ക്ക് കഴിയില്ല.ഹര്‍ത്താലിന്റെയും രാഷ്ട്രീയ സമരങ്ങളുടെയും പേരില്‍ ഇത്തരം സംഭവങ്ങളെ  രാഷ്ട്രീയം നോക്കാതെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും  പ്രതിരോധിക്കേണ്ടതാണ്. തൃശൂരില്‍ നടന്ന ഈ സംഭവം എഴുത്തുകാരെയും മണ്‍മറഞ്ഞ കവികളെ അപമാനിക്കലുമാണ്. ഇത്തരം പ്രവണതകളാണ് ഫാഷിസത്തെ വളര്‍ത്താന്‍ സഹായകരമാവുകയെന്നത് തിരിച്ചറിയണമെന്നും വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക