|    Apr 29 Sat, 2017 7:11 am
FLASH NEWS

കുറഞ്ഞ ഫണ്ട്; ടെന്‍ഡറെടുക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ല

Published : 26th October 2016 | Posted By: SMR

മാള: മാള മേഖലയിലെ പ്രധാന റോഡുകളിലൊന്നായ മാള വലിയപറമ്പ് റോഡ് തകര്‍ന്നു. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നിട്ട് രണ്ട് വര്‍ഷത്തോളമായി.  ഇതിനിടെ ജലനിധിക്കായി ഒന്നര വര്‍ഷം മുമ്പ് റോഡ് പൊളിച്ചതോടെ ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ക്രീറ്റിംഗിനായി മൂന്ന് വര്‍ഷം മുമ്പ് 1.15 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പണി നടത്താനിതുവരെയായിട്ടില്ല. ഇതിനകം പൊതുമരാമത്ത് വകുപ്പ് നാലുവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരുംതന്നെ ടെന്‍ഡെറെടുക്കാന്‍ തയ്യാറായിട്ടില്ല. തുകയുടെ അപര്യാപ്തതയാണിതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ദൂരം കുറച്ച് പണി നടത്താനൂള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രമവും നടന്നില്ല. അഞ്ചാമത് ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോയ് പറയുന്നത്. റോഡിന്റെ തകര്‍ച്ചയും വീതി കുറവുമുണ്ടാക്കുന്ന ദുരന്തം സഹിച്ചാണ് നിത്യേന നൂറ്കണക്കിന് വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുന്നത്. മാളആലുവ സെക്റ്ററിലെ അഞ്ച് റുട്ടുകളിലൂടെയുള്ള ബസ്സുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്.എരവത്തൂര്‍, മേലഡൂര്‍, വെണ്ണൂര്‍, പൂപ്പത്തി, കൊരട്ടി എന്നീ റൂട്ടുകളിലുള്ള നൂറില്‍പ്പരം ബസ്സുകളാണിതിലൂടെ നിത്യേന സര്‍വീസ് നടത്തുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day