|    Jul 22 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദ് ഹിതപരിശോധന : പ്രതിഷേധം വ്യാപകം

Published : 25th September 2017 | Posted By: fsq

 

ബഗ്ദാദ്: ഇറാഖിലെ കുര്‍ദ് മേഖലകള്‍ വേര്‍തിരിക്കുന്നതിനായി നടത്തുന്ന ജനഹിത പരിശോധനയ്‌ക്കെതിരേ രാജ്യത്ത് പ്രതിഷേധം വ്യാപകമാവുന്നു. കുര്‍ദിഷ് മേഖലകളെ വേര്‍തിരിക്കുന്ന നടപടി അയല്‍രാജ്യങ്ങള്‍ക്കും പാശ്ചാത്യ ശക്തികള്‍ക്കും രാജ്യത്തെ തകര്‍ക്കുന്നതിനു സഹായകമാവുമെന്നും അതിനാല്‍ തുടരരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു ഞായറാഴ്ച ബക്ബ സിറ്റി കൗണ്‍സിലിനു പുറത്തു നിരവധി പേര്‍ പ്രതിഷേധവുമായെത്തി. ഇന്നു തുടങ്ങാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. തിരഞ്ഞെടുപ്പ് ഉടനെ നടത്തരുതെന്നും ചര്‍ച്ചയ്ക്കു ശേഷമേ നടപടികള്‍ തുടരാവൂ എന്നും ഇവര്‍ അധികൃതരെ അറിയിച്ചിരുന്നു. ഈ വേര്‍പിരിയല്‍ അഭിപ്രായ വോട്ടെടുപ്പിനെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നുവെന്നും ഇതിനാണ് ഞങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്നും പ്രതിഷേധക്കാരിലൊരാളായ സലീം സാലെഹ് പറഞ്ഞു. യുഎന്നും തുര്‍ക്കി, യുഎസ്, ഇറാന്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിനെതിരേ രംഗത്തെത്തിയിരുന്നു. ഐഎസിനെതിരായ പോരാട്ടത്തില്‍ നിന്നു ശ്രദ്ധ തിരിയാന്‍ വോട്ടെടുപ്പ് കാരണമാവുമെന്നും ഇതു രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാവുമെന്നുമാണ് ഈ രാജ്യങ്ങള്‍ ആരോപിക്കുന്നത്. അതേസമയം, അഭിപ്രായ വോട്ടെടുപ്പിനെതിരായ യുഎന്നിന്റെയും മറ്റു രാജ്യങ്ങളുടെയും നിലപാടിനെ കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി വിമര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss