|    Oct 17 Wed, 2018 7:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദ് മേഖലയിലെ വിമാനത്താവളങ്ങള്‍ മൂന്ന് ദിവസത്തിനകം കൈമാറണമെന്ന്‌

Published : 28th September 2017 | Posted By: fsq

 

തെഹ്‌റാന്‍: കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ നിയന്ത്രണം കൈമാറിയില്ലെങ്കില്‍ മേഖലയിലേക്ക് അന്താരാഷ്ട്ര വ്യോമ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇറാഖ് സര്‍ക്കാര്‍. തിങ്കളാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും കുര്‍ദ് സ്വതന്ത്രമേഖലയ്ക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയതെന്നു കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച  ഉച്ചയ്ക്കു മൂന്നിനു മുമ്പ് വിമാനത്താവളത്തിന്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറണമെന്നാണ് മുന്നറിയിപ്പ്. കുര്‍ദ് സ്വതന്ത്രമേഖല എന്ന ആവശ്യത്തിനുള്ള പുതിയ തിരിച്ചടിയാണ് വ്യോമ നിരോധന ഭീഷണി. കുര്‍ദ് നിയന്ത്രിത മേഖലയിലുള്ള ഇര്‍ബില്‍, സുലൈമാനിയ വിമാനത്താവളങ്ങളിലേക്ക്  സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ആഴ്ച ഇറാഖ് സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ മാത്രമാണ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ 33 ലക്ഷം ജനങ്ങളില്‍ 92 ശതമാനം പേരും കുര്‍ദ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി മസൂദ് ബര്‍സാനി  പറഞ്ഞു. ജനഹിതം മാനിക്കാന്‍ ഇറാഖ് ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss