|    Oct 17 Tue, 2017 5:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബറില്‍

Published : 6th October 2017 | Posted By: fsq

 

എര്‍ബില്‍: നവംബറില്‍ പാര്‍ലമെന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നു കുര്‍ദ് പ്രാദേശിക സര്‍ക്കാര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചതായി ഇറാഖി കുര്‍ദ് മേഖലാ ഉന്നത തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഈ മാസം 15ഓടെ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കും. നവംബര്‍ ഒന്നിനാണു വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച ദിവസം തിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു കുര്‍ദ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്കു നീളാന്‍ സാധ്യതയുള്ളതായും അവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക